home
Shri Datta Swami

Posted on: 01 Apr 2023

               

Malayalam »   English »  

കയറിൽ പാമ്പെന്നപോലെ ലോകം ഒരു സൂപ്പർഇമ്പോസിഷൻ ആണെങ്കിൽ, ഈ ലോകത്തിൽ നമുക്ക് ദൈവത്തെ സാക്ഷാത്കരിക്കാൻ കഴിയാത്തതെന്തുകൊണ്ട്?

[Translated by devotees]

[മിസ്. ത്രൈലോക്യ ചോദിച്ചു: സ്വാമിയേ, ഈ ലോകവും ഒരു യഥാർത്ഥ കയറിൽ(real rope) അയഥാർത്ഥമായ സർപ്പം(unreal serpent) പോലെയുള്ള ഒരു സൂപ്പർഇമ്പോസിഷൻ(superimposition) ആണെന്നു അങ്ങ് പറഞ്ഞു. നമുക്ക് യഥാർത്ഥ കയറിനെ (real rope) തിരിച്ചറിയാൻ കഴിയും, എന്നാൽ ഈ അയഥാർത്ഥ ലോകത്ത്(unreal world) യഥാർത്ഥ ദൈവത്തെ(real God) തിരിച്ചറിയാൻ നമുക്ക് കഴിയുന്നില്ല. എന്തുകൊണ്ടാണ് ഈ ഉദാഹരണവും ആശയവും തമ്മിലുള്ള വ്യത്യാസം?]

സ്വാമി മറുപടി പറഞ്ഞു: ഈ ഉദാഹരണത്തിൽ ഞാൻ നിങ്ങളോട് ഒരു ചോദ്യം ചോദിക്കട്ടെ. അയഥാർത്ഥ സർപ്പത്തെ(unreal serpent) യഥാർത്ഥ കയറിൽ(real rope) സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള(superimposition) അറിവ് നിങ്ങൾക്കുണ്ട്. ഈ അറിവിന്റെ സഹായത്തോടെ, സന്ധ്യയിൽ സർപ്പമായി കാണുന്ന യഥാർത്ഥ കയർ നിങ്ങൾ തിരിച്ചറിയുന്നുണ്ടോ? ഇല്ല. ഈ അറിവിന്റെ സഹായം നിങ്ങൾ എടുത്താലും, കണ്ട സർപ്പം കാണാത്ത കയറാണെന്ന് നിങ്ങൾ സ്ഥിരീകരിക്കുന്നില്ല. നിങ്ങളുടെ അറിവ് ഉപയോഗിച്ചാൽ പോലും, കണ്ട സർപ്പം യഥാർത്ഥ സർപ്പമാണോ എന്ന സംശയം നിങ്ങൾക്ക് ലഭിക്കും. പുറത്തെ വിളക്കു-വെളിച്ചത്തിന്റെ(lamp-light) സഹായം ലഭിച്ചില്ലെങ്കിൽ, സർപ്പം ശരിക്കും ഒരു കയറാണെന്ന് നിങ്ങൾക്ക് തീരുമാനിക്കാൻ കഴിയില്ല.

ഇനി പറയൂ, വിളക്ക്-വെളിച്ചം നിങ്ങളെ സഹായിച്ചിട്ടുണ്ടോ അതോ ഉദാഹരണത്തെക്കുറിച്ചുള്ള നിങ്ങളുടെ അറിവാണോ? നിശ്ചയമായും, വിളക്ക്-വെളിച്ചം അറിവിന്റെ ഭാഗമല്ലാത്തതിനാൽ വിളക്ക്-വെളിച്ചം സൂപ്പർഇമ്പോസിഷൻ മായ്ച്ചു, അറിവല്ല അത് ചെയ്തെത് എന്ന് നിങ്ങൾ പറയണം. വിളക്ക് വെളിച്ചം അറിവിന് പുറത്ത് നിലനിൽക്കുന്നു. അതുപോലെ, ഈ അയഥാർത്ഥ ലോകത്തിൽ(ureal world) യഥാർത്ഥ ദൈവത്തെ(real God) സാക്ഷാത്കരിക്കാൻ(realisation) നിങ്ങളെ സഹായിക്കാൻ അയഥാർത്ഥമായ ലോകത്തെ യഥാർത്ഥ ദൈവത്തിന്മേൽ സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള(superimpose) അറിവ് സാധ്യമല്ല. ഈ സൂപ്പർഇമ്പോസിഷനിൽ നിന്ന് പുറത്തുവരാൻ വിളക്ക്-വെളിച്ചം പോലെയുള്ള ബാഹ്യമായ ഒന്ന് അത്യാവശ്യമാണ്. ആ ബാഹ്യമായ വിളക്ക്-വെളിച്ചം ദൈവത്തിന്റെ കൃപയാണ്,  അതില്ലാതെ നിങ്ങൾക്ക് ഒരിക്കലും ദൈവത്തിന്റെ ഈ സൂപ്പർഇമ്പോസിഷനിൽ നിന്നോ മായയിൽ(maayaa) നിന്നോ പുറത്തുവരാൻ കഴിയില്ല. തന്റെ കൃപയില്ലാതെ ഒരു മനുഷ്യനും മായയുടെ ശക്തി ഒരിക്കലും മറികടക്കാൻ കഴിയില്ലെന്ന് ദൈവം പറയുന്നു (മാമാ മായാ ദുരത്യയാ..., Mama māyā duratyayā...,  മായാ മേതാം തരന്തി തേ..., Māyā metā taranti te... - ഗീത).

സൈദ്ധാന്തികമായ അജ്ഞത(theoretical ignorance) നീക്കം ചെയ്യുന്നത് (അജ്ഞാന ആവരണം/ Ajnaana aavarana) പ്രായോഗികമായ അജ്ഞത (അജ്ഞാന വിക്ഷേപം/ Ajnaana Vikshepa) ഇല്ലാതാക്കാൻ പര്യാപ്തമല്ല. ഉദാഹരണത്തിലും ആശയത്തിലും യഥാക്രമം വിളക്ക്-വെളിച്ചമോ ദൈവമോ നിങ്ങളെ സഹായിക്കുന്നില്ലെങ്കിൽ പ്രായോഗികമായ അജ്ഞത സൈദ്ധാന്തികമായ തിരിച്ചറിവിലൂടെ ഒരിക്കലും നീക്കം ചെയ്യപ്പെടുന്നില്ല. ഉദാഹരണത്തിൽ, കയർ ഒരു നിഷ്ക്രിയ വസ്തുവാണ്(inert object). എന്നാൽ ആശയത്തിൽ, ദൈവം നിഷ്ക്രിയ വസ്തുവല്ല(inert object), മറിച്ച് സർവ്വശക്തനായ-സങ്കൽപ്പിക്കാനാവാത്ത അവബോധമാണ്(omnipotent-unimaginable awareness). നിഷ്ക്രിയമായ കയർ സൂപ്പർഇമ്പോസിഷന്റെ ആശയക്കുഴപ്പം സൃഷ്ടിച്ചില്ല, എന്നാൽ സർവ്വശക്തനായ-സങ്കൽപ്പിക്കാനാവാത്ത അവബോധം ആത്മാക്കൾക്ക് സൂപ്പർഇമ്പോസിഷൻ അല്ലെങ്കിൽ മായ(Maayaa) എന്ന ആശയക്കുഴപ്പം സൃഷ്ടിച്ചു.

കയറിന്റെയും സർപ്പത്തിന്റെയും കാര്യത്തിൽ നമ്മുടെ അജ്ഞത തലച്ചോറാണ്(ignorant brain) ആശയക്കുഴപ്പം സൃഷ്ടിച്ചത്. അതിനാൽ, നിഷ്ക്രിയ വിളക്ക്-വെളിച്ചത്തിന്റെ സഹായത്തോടെ, തലച്ചോറിന് ഈ ആശയക്കുഴപ്പം ഇല്ലാതാക്കാൻ കഴിയും. എന്നാൽ ദൈവത്തിന്റെയും ലോകത്തിന്റെയും കാര്യത്തിൽ, ആത്മാക്കൾക്ക് ഈ ആശയക്കുഴപ്പം സൃഷ്ടിച്ചത് ദൈവമാണ്, മനുഷ്യ മസ്തിഷ്കം ഈ ആശയക്കുഴപ്പത്തിന്റെ സ്രഷ്ടാവല്ല. ദൈവത്തിനും, ഈ അയഥാർത്ഥ ലോകം നമ്മെപ്പോലെ തന്നെ പരമമായ യഥാർത്ഥ അസ്തിത്വമായി(absolute real entity) കാണപ്പെടുന്നു. വ്യത്യാസം എന്തെന്നാൽ, ദൈവത്തെ സംബന്ധിച്ചിടത്തോളം, ഈ അയഥാർത്ഥ ലോകം യഥാർത്ഥ ലോകം പോലെയാണെങ്കിലും, ലോകത്തിന്റെ യാഥാർത്ഥ്യം ദൈവം തന്നെ സമ്മാനിച്ചതാണ്(the reality of the world is gifted by God Himself). ഇക്കാരണത്താൽ, ഈ ലോകം യഥാർത്ഥമായി കാണപ്പെടുന്നുണ്ടെങ്കിലും അയഥാർത്ഥമാണെന്ന് ദൈവത്തിന് സ്ഥിരീകരണമുണ്ട്.

നാം നമ്മുടെ സമ്പൂർണ്ണ യാഥാർത്ഥ്യം(absolute reality) ലോകത്തിന് സമ്മാനിച്ചില്ല, കാരണം നമ്മൾ തന്നെ അന്തർലീനമായി സമ്പൂർണ്ണ യഥാർത്ഥമല്ല(not inherently absolute real). നമ്മൾ ലോകത്തിന്റെ ഒരു ഭാഗം മാത്രമാണ്. നാം  കര്‍ത്താവോ(subject) സൃഷ്ടാവോ(creator) അല്ല. ലോകത്തെപ്പോലെ ദൈവത്താൽ സൃഷ്ടിക്കപ്പെട്ട ദൈവത്തിന്റെ വസ്തുവാണ്(object) നാം. അതിനാൽ, ഈ അന്തർലീനമായ അയഥാർത്ഥ ലോകത്തെ(inherently unreal world) നമുക്ക് ഒരിക്കലും തിരിച്ചറിയാൻ കഴിയില്ല, കാരണം നാം ലോകത്തോടൊപ്പം തന്നെ അന്തർലീനമായി അയഥാർത്ഥമാണ്, ദൈവത്തിന്റെ വരദാനമായ സമ്പൂർണ്ണ യാഥാർത്ഥ്യം(gifted absolute reality of God) കാരണം സമ്പൂർണ്ണ യാഥാർത്ഥ്യമായി നിലനിൽക്കുന്നു. അവസാന സാരാംശം വിളക്ക്-വെളിച്ചം അല്ലെങ്കിൽ ദൈവകൃപ എന്ന് വിളിക്കപ്പെടുന്ന ബാഹ്യമായ അസ്തിത്വത്തിന്റെ തിരിച്ചറിയലിനെക്കുറിച്ചാണ്. വിളക്ക്-വെളിച്ചം ലഭിക്കാൻ, ആത്മാവ് പ്രവൃത്തിയിൽ(Pravrutti) ചില പ്രായോഗിക പരിശ്രമങ്ങൾ ചെയ്യുന്നു. അതുപോലെ, നിവൃത്തിയിലും(Nivrutti) ദൈവകൃപ ലഭിക്കാൻ ആത്മാക്കൾ പ്രായോഗിക പരിശ്രമം നടത്തണം.

 
 whatsnewContactSearch